യുഎസില്‍ നിന്ന് പണമയയ്ക്കാന്‍ സൗകര്യവുമായി ഗൂഗിള്‍പേ

Posted on: May 14, 2021

മുംബൈ ; അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്കും സിങ്കപ്പൂരിലേക്കും പണമയക്കാന്‍ സൗകര്യമേര്‍പ്പെടുത്തി ഗൂഗിള്‍ പേ. അന്തര്‍ദേശീയ പണമിടപാട് സേവനങ്ങള്‍ നല്‍കുന്ന ബ്രിട്ടന്‍ ആസ്ഥാനമായുള്ള വൈസ് ആപ്ലിക്കേഷന്‍, വെസ്റ്റേണ്‍ യൂണിയന്‍ എന്നിവയുമായി സഹകരിച്ചാണ് പുതിയ സൗകര്യമൊരുക്കുന്നതെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

ഈവര്‍ഷം അവസാനത്തോടെ വെസ്റ്റേണ്‍ യൂണിയന്‍വഴി ഇരുനൂറിലധികം രാജ്യങ്ങളിലേ ക്കും വൈസ് വഴി 80 രാജ്യങ്ങളിലേക്കും സേവനം വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബ്ലോഗിലൂടെ കമ്പനി വെളിപ്പെടുത്തി. ഗൂഗിള്‍ പേ ആപ്പില്‍ പണം അയക്കേണ്ടയാളെ കണ്ടത്തി പേ ഓപ്ഷന്‍ നല്‍കിയാല്‍ വെസ്റ്റേണ്‍ യൂണിയന്‍ അല്ലെങ്കില്‍ വൈസ് തിരഞ്ഞെടുക്കാനാകും.

 

TAGS: Google Pay |