അതിവേഗ പണമിടപാടുകള്‍ക്കുള്ള യുപിഐ ലൈറ്റ് സേവനം ഗൂഗ്ള്‍ പേയില്‍ ലഭ്യമായി

Posted on: June 19, 2023

ന്യൂഡല്‍ഹി : ചെറിയ ഓണ്‍ലൈന്‍ പണമിടപാടുകള്‍ അതിവേഗം നടത്താനുള്ള യുപിഐ ലൈറ്റ് സേവനം ഇനി ഗൂഗ്ള്‍ പേയിലും 200 രൂപയില്‍ താഴെയുള്ളയുപിഐ ഇടപാടുകള്‍ പിന്‍നമ്പര്‍ ടൈപ്പ് ചെയ്യാതെ ഇതുവഴി നടത്താനാകും. യുപിഐ സെര്‍വര്‍ തകരാറും വേഗക്കുറവും ഈ ഈടപാടുകളെ ബാധിക്കില്ല. യുപിഐ ലൈറ്റിലെ പണം തീരുന്നതനുസരിച്ച്ാപ്അപ്പ് ചെയ്യാം.

200 രൂപ വരെയുള്ള ഇടപാടുകള്‍ക്കായി ആപ്പിലുള്ള ഒരു പ്രത്യേക’വാലറ്റ്’ ആണിത്. ഇതില്‍ പരമാവധി 2,000 രൂപ വരെ ഒരുസമയം സൂക്ഷിക്കാം. വാലറ്റില്‍ നിന്നായതിനാല്‍ ഇവ ബാങ്ക്‌റ്റേറ്റ്‌മെന്റിലും പാസ്ബുക്കിലും രേഖപ്പെടുത്തില്ല. പേടിഎം, ഫോണ്‍പേ, ഭീം ആപ്പുകളില്‍ ഈ സേവനം നിലവില്‍ ലഭ്യമാണ്.

 

TAGS: Google Pay | UPI |