നേപ്പാളിലേക്ക് മണി ട്രാന്‍സ്ഫര്‍ ലഭ്യമാക്കാന്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പും, ഐഎംഇ ഇന്ത്യയും ധാരണയില്‍

Posted on: September 6, 2022

കൊച്ചി : മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ്ഫിന്‍കോര്‍പ്പ് നേപ്പാളിലേക്കു പണമയക്കുന്നതിനുള്ള സേവനം വിപുലമാക്കുന്നതിന്റെ ഭാഗമായി ഐഎംഇ ഇന്ത്യയുമായി (മുന്‍പത്തെ പേര് ഐഎംഇ ഫോറെക്‌സ് ഇന്ത്യ) ധാരണാപത്രം ഒപ്പിട്ടു. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കു റെമിറ്റന്‍സ്
സേവനം ലഭ്യമാക്കുന്ന ഏറ്റവും വലിയ എന്‍ബിഎഫ്‌സികളിലൊന്നാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്.

മുത്തൂറ്റ്ഫിന്‍കോര്‍പ്പ് നിലവില്‍ പ്രഭു മണി ട്രാന്‍സ്ഫര്‍ എന്ന പങ്കാളിയുമായിച്ചേര്‍ന്ന് ഇന്ത്യയിലുള്ള നേപ്പാളി വംശജര്‍ക്ക് പണമയക്കുന്നതിനുള്ള സേവനം നല്‍കിവരുന്നുണ്ട്. പുതിയ പങ്കാളിത്തത്തിലൂടെ കൂടുതല്‍ നേപ്പാളി കുടിയേറ്റ തൊഴിലാളികള്‍ക്ക് സേവനമെത്തിക്കാനാകും. ഇന്ത്യയില്‍ബാങ്ക്അക്കൗണ്ടുകള്‍ തുറക്കാതെ തന്നെ ഇന്ത്യയിലുള്ള നേപ്പാളി വംശജര്‍ക്കും കുടുംബാംഗങ്ങ
ള്‍ക്കും മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ 3,600ലേറെ വരുന്ന ശാഖകളിലൂടെ പണമയക്കാം. ഐഡിഎഫ് സി ഫസ്റ്റ്ബാക്ക്, ഗ്ലോബല്‍ ഐഎംഇ ബാങ്ക് എന്നീ ബാങ്കിംഗ് പങ്കാളികളുമായി സഹകരിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നത്.

2020 മുതല്‍ നേപ്പാളിലേക്ക്‌ റെമിറ്റന്‍ സേവനം നല്‍കി വരുന്ന ഐഎംഇ ഇന്ത്യ രാജ്യത്തെങ്ങുമുള്ള നേപ്പാളി വംശജര്‍ക്ക് സേവനമെത്തിക്കുന്നതില്‍ മുന്നിലാണ്. പുതിയ സേവനം 50 ലക്ഷം നേപ്പാളികള്‍ക്ക് ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷനേപ്പാളിലേക്കുള്ള പുതിയ റെമിറ്റന്‍സേവനങ്ങളുടെ ഉദ്ഘാടനച്ചടങ്ങില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ്‌സിഎംഡി തോമസ് ജോണ്‍ മുത്തൂറ്റ് സിഇഒ ഷാജി വര്‍ഗീസ്, ഐഎംഇ ഇന്ത്യ സിഇഒ ഗൗതം നഞാനി തുടങ്ങിയവര്‍ പങ്കെടുത്തു.

 

TAGS: Muthoot Fincorp |