മുത്തൂറ്റിന്റെ ആത്മനിര്‍ഭര്‍ മഹിളാ ഗോള്‍ഡ് ലോണ്‍

Posted on: March 17, 2021

കൊച്ചി : ആത്മ നിര്‍ഭര്‍ മഹിളാഗോള്‍ഡ് ലോണ്‍ (എഎംജിഎല്‍) എന്ന പേരില്‍ പുതിയ സ്വര്‍
ണവായ്പാ പദ്ധതിക്കു മുത്തുറ്റ് ഫിന്‍കോര്‍പ്പ് തുടക്കമിട്ടു. പദ്ധതിയുടെ ഉദ്ഘാടനം ബോളി
വുഡ്താരം വിദ്യാ ബാലന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ഏറ്റവും താഴ്ന്ന പലിശനിരക്കി
ല്‍ ഏറ്റവും ഉയര്‍ന്ന വായ്പാത്തുക നല്‍കുന്നതാണ് എഎം ജിഎല്‍, 3600 ശാഖകളിലായി 9000 വനിതാ ജീവനക്കാരുള്ള മുത്തുറ്റ് ഫിന്‍കോര്‍പ്പ് രാജ്യത്തതന്നെ ഏറ്റവുമധികം വനിതകള്‍ ജോലി
ചെയ്യുന്ന സ്ഥാപനങ്ങളിലൊന്നാണ്. രാജ്യത്താകെ കമ്പനിക്ക് 64 ലക്ഷത്തിലേറെ വനിതാ ഉപ
യോക്താക്കളുണ്ട്.

കമ്പനിയുടെ ഇ-സ്വര്‍ണ എന്ന സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ 30,000-ഓളം വരുന്ന ജീവനക്കാരുടെ പേരിലുള്ള ആദ്യഗഡു കമ്പനിതന്നെ അടച്ചു നല്‍കി. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വിപിയും റീസ്റ്റാര്‍ട്ട് ഇന്ത്യ ഇംപാക്ട് ഡയറക്ടറുമായ ടീനമുത്തൂറ്റാണ് എഎംജിഎലിന്റെ പ്രധാന ശില്പി.

TAGS: Muthoot Fincorp |