മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സിന് 14 ശതമാനം വളർച്ച

Posted on: October 12, 2020

കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും 14 ശതമാനം വളര്‍ച്ച കൈവരിച്ചു. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ (എ.യു.എം.) 25 ശതമാനവും ലാഭവിഹിതത്തില്‍ 44 ശതമാനവും വര്‍ധനയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം രേഖപ്പെടുത്തിയിരുന്നത്.

ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങള്‍ (എന്‍.സി.ഡി.) വഴി കമ്പനി 150 കോടിയോളം രൂപ സമാഹരിച്ചു. മൂവായിരത്തിലധികം ജീവനക്കാരുള്ള മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്, 10 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 792 ശാഖകളുണ്ട്. ഉത്തരേന്ത്യയിലെ സാന്നിധ്യം ശക്തിപ്പെടുത്താനായി ഗുജറാത്തില്‍ ഒരു സോണല്‍ ഓഫീസും ആരംഭിച്ചിട്ടുണ്ട്.