കള്ളിവയലിൽ ആൻഡ് കമ്പനി കേന്ദ്ര ഓഫീസ് ഉദ്ഘാടനം നാളെ

Posted on: September 9, 2020

കൊച്ചി : ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാബു എ.കള്ളി വയലില്‍ ആന്‍ഡ് കമ്പനിയുടെ നവീകരിച്ച കേന്ദ്ര ഓഫിസ് പി.ടി. ഉഷ റോഡിലെ മഞ്ഞു കോംപ്ലക്‌സില്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കും.

9.30നു കര്‍ദിനാള്‍മാര്‍ ജോര്‍ജ് ആലഞ്ചേരി ആശീര്‍വാദം നിര്‍വഹിക്കും. കേന്ദ്ര മന്തി വി. മുരളീധരന്‍ വിഡിയോ സംവിധാനത്തിലൂടെ ഉദ്ഘാടനം നിര്‍വഹിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) പ്രസിഡന്റ് അതുല്‍ കുമാര്‍ ഗുപ്ത പ്രഭാഷണം നടത്തും.

ബാബു എ.കള്ളിവയലില്‍ ആന്‍ഡ് കമ്പനിക്കു കൊച്ചിക്കു പുറമേ ദേശീയ തലസ്ഥാന മേഖല, ചെന്നൈ, കോട്ടയം എന്നിവിടങ്ങളിലാണ് ഓഫിസുള്ളത്.