ബാബു കള്ളിവയലിൽ ഐസിഎഐ ദേശീയ കൗൺസിൽ അംഗം

Posted on: February 9, 2016

Babu-Abraham-Kallivayalil-B

കൊച്ചി : ബാബു അബ്രാഹം കള്ളിവയലിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യ (ഐസിഎഐ) ദേശീയ കൗൺസിൽ അംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ നിന്ന ദേശീയ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ് ബാബു കള്ളിവയലിൽ. 2019 വരെയാണ് പുതിയ നാഷണൽ കൗൺസിലിന്റെ കാലാവധി.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യയുടെ ദക്ഷിണേഷ്യൻ റീജണൽ കൗൺസിൽ (2010-11) ചെയർമാനായിരുന്നു. ഓൾ കേരള ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റാണ്.