ബാബു കള്ളിവയലില്‍ സിഎക്കാരുടെ ഏഷ്യ, പസഫിക് രാജ്യങ്ങളുടെ സമിതിയില്‍

Posted on: July 23, 2021

കൊച്ചി ; ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ഏഷ്യ, പസഫിക് രാജ്യങ്ങളുടെ സമിതിയില്‍ മലയാളിയായ ബാബു എബ്രഹാം കള്ളിവയലില്‍ ഇന്ത്യയുടെ ഏക പ്രതിനിധിയായി തിരഞെഞ്ഞെടുക്കപ്പെട്ടു.

ഏഷ്യ, പസഫിക് മേഖലയിലെ പ്രൊഫഷണല്‍ അക്കൗണ്ടന്‍സി സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഏഷ്യ ആന്‍ഡ് പസഫിക് അക്കൗണ്ടന്‍സിന്റ (കാപാ) പബ്ലിക് സെക്ടര്‍ ഫിനാന്‍ഷ്യല്‍ മാനേജിംഗ് കമ്മി
റ്റിയിലാണ് ബാബു കള്ളിവയലില്‍ അംഗമായത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം കൂടിയാണ് അദ്ദേഹം.