April 2024
യുപിഐ ഓട്ടോപേ സൗകര്യവുമായി എന്‍പിസിഐ
Posted on: July 23, 2020
കൊച്ചി: നാഷണല്‍ പേമെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) ആവര്‍ത്തിച്ചുള്ള പേമെന്റുകള്‍ക്കായി യുപിഐ ഓട്ടോപേയുടെ പ്രവര്‍ത്തനം ആരംഭിച്ചു. യുപിഐ 2.0ന് കീഴില്‍ അവതരിപ്പിച്ച പുതിയ സംവിധാനം വഴി മൊബൈല്‍ ബില്ലുകള്‍, വൈദ്യുതി ബില്ലുകള്‍, ഇഎംഐ, ഒടിടി സബ്സ്ക്രിപ്ഷന്, ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട്, വായ്പാ അടവ്, ട്രാന്‍സിറ്റ്/മെട്രോ തുടങ്ങിയവയുടെ ആവര്‍ത്തന പേയ്മെന്റുകള്‍ക്കായി ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും യുപിഐ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇ-മാന്‍ഡേറ്റ് സജ്ജീകരിക്കാം. 2000 രൂപ വരെയാണ് ഇടപാട് പരിധി.
ഉപയോക്താവ്, മാന്‍ഡേറ്റ് നല്‍കുന്നതിലൂടെ അവരുടെ അക്കൗണ്ടില്‍ നിന്ന് നിര്‍ദിഷ്ട ധനകാര്യ കേന്ദ്രങ്ങള്‍ക്ക് ഓട്ടോമേറ്റഡ് പേമെന്റുകള്‍ നടത്താനാവും. 2000 രൂപക്ക് മുകളിലുള്ള ഓരോ ഇടപാടിനും യുപിഐ പിന് ഉപയോഗിച്ച് വെവ്വേറെ ഇ-മാന്‍ഡേറ്റ് നല്‍കണം. വിവിധ ബാങ്കിംഗ് പ്ലാറ്റ്ഫോമുകളിലും ഡിജിറ്റല്‍ പേമെന്റ് ആപ്ലിക്കേഷനുകളിലും യുപിഐ ഓട്ടോപേ സംവിധാനം നിലവിലുണ്ട്. ജിയോ പേമെന്റ്സ് ബാങ്ക്, എസ് ബി ഐ, യെസ് ബാങ്ക് എന്നിവയില്‍ ഉടന്‍ ഇത് സജ്ജമാകും.
യുപിഐ പ്ലാറ്റ്ഫോമിൽ പ്രവര്‍ത്തിക്കുന്ന എല്ലാം ആപ്ലിക്കേഷനിലും ഒരു മാന്‍ഡേറ്റ് വിഭാഗമുണ്ടാവും. ഇതുവഴി ഉപയോക്താക്കള്‍ക്ക് പുതിയ ഇ-മാന്‍ഡേറ്റ് സൃഷ്ടിക്കാനും മാറ്റം വരുത്താനും ആവശ്യമെങ്കില്‍ താല്‍ക്കാലികമായി നിര്‍ത്താനും ഓട്ടോ ഡെബിറ്റ് മാന്‍ഡേറ്റ് അസാധുവാക്കാനും കഴിയും. റഫറന്‍സിനായി മുന്‍കാല മാന്‍ഡേറ്റുകള്‍ ഈ വിഭാഗത്തില്‍ കാണാനും സാധിക്കും. യുപിഐ ഉപയോക്താക്കള്‍ക്ക് യുപിഐ ഐഡി, ക്യുആര്‍ സ്കാന്‍ അല്ലെങ്കില്‍ ഇന്റന്റ് വഴി ഇ-മാന്‍ഡേറ്റ് സജ്ജീകരിക്കാം. ആവര്‍ത്തന പേമെന്റുകള്‍ക്കായി ഒറ്റത്തവണ മുതല്‍ വര്‍ഷത്തേക്ക് വരെ മാന്‍ഡേറ്റുകള്‍ സജ്ജമാക്കാന്‍ കഴിയും. വ്യക്തിഗത ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഈ സംവിധാനം ഏറെ പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍പിസിഐ എംഡിയും സിഇഒയുമായ ദിലീപ് അസ്ബെ പറഞ്ഞു.
TAGS: NPCI |
യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 8500 കോടി രൂപ
പിരാമല്‍ ഫിനാന്‍സ് ഈ സാമ്പത്തിക വര്‍ഷം സ്വര്‍ണ പണയ, മൈക്രോ വായ്പ മേഖലകളിലേക്ക്
ബന്ധന് ഇന്നൊവേഷന് ഫണ്ടുമായി ബന്ധന് മ്യൂച്വല്‍ ഫണ്ട്
മികച്ച സ്ഥിര നിക്ഷേപം നടത്താന്‍ സഹായവുമായി ഇന്‍ക്രെഡ് മണി
വൈവിധ്യമാര്‍ന്ന നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാന്‍ യുടിഐ ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട്
ഫോണ്‍ നമ്പര്‍ ഇല്ലാതെ പ്രവാസികള്‍ക്ക് യുപിഐ ട്രാന്സാക്ഷന് നടത്താന്‍ അനുമതി
ഡിജിസാത്തി സേവനങ്ങള്‍ വിപുലീകരിച്ച് എന്‍പിസിഐ
യോനോ ഉപഭോക്താക്കള്‍ക്ക് യുപിഐ ബോധവല്‍ക്കരണ കാമ്പയിനുമായി എസ്ബിഐ-എന്‍പിസിഐ
ഡിജിറ്റല്‍ പണമിടപാടു പരാതികള്‍ പരിഹരിക്കാന്‍ യുപിഐ-ഹെല്പ് അവതരിപ്പിച്ച് എന്‍പിസിഐ
‘റൂപേ സെലക്ട്’ അവതരിപ്പിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും എന്‍പിസിഐയും