ഫോണ്‍ നമ്പര്‍ ഇല്ലാതെ പ്രവാസികള്‍ക്ക് യുപിഐ ട്രാന്‍സാക്ഷന്‍ നടത്താന്‍ അനുമതി

Posted on: January 13, 2023

കൊച്ചി : ഇന്ത്യയിലെ ഫോണ്‍ നമ്പര്‍ ഇല്ലാതെ തന്നെ പ്രവാസികള്‍ക്ക് യുപിഐ ട്രാന്‍സാക്ഷന്‍ നടത്താന്‍ അനുമതി. 10 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് എന്‍ആര്‍ഇ/എന്‍ ആര്‍ഒ അക്കൗണ്ടുകളില്‍നിന്ന് യുപിഐ വഴി പണം കൈമാറ്റം ചെയ്യാന്‍ എന്‍പിസിഐ(നാഷനല്‍ പേയ്‌മെന്റ്‌കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) അനുമതി നല്‍കിയിരിക്കുന്നത്.

ഇതിനുള്ള ഏപ്രില്‍ 30ന് അകം ഏര്‍പ്പെടുത്താന്‍ യുപിഐസൗകര്യം സേവനദാതാക്കള്‍ക്ക് എന്‍പിസിഐ നിര്‍ദേശം നല്‍കി.

സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാന്‍, ഖത്തര്‍, യുഎസ്, സൗദി,അറേബ്യ, യുഎഇ, യുകെ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് സൗകര്യം. ഇതിനായി പ്രവാസികള്‍ക്ക് അവരുടെഅതത് രാജ്യത്തെ ഫോണ്‍ നമ്പര്‍ ഉപയോഗിക്കാം.

 

TAGS: NPCI |