പി.എം കെയര്‍ ഫണ്ടിനെ പിന്തുണയ്ക്കാന്‍ എന്‍.ആര്‍.ഐ ക്യാമ്പയിനുമായി മുത്തൂറ്റ് ഫിന്‍സെര്‍വ്

Posted on: May 22, 2020

കൊച്ചി : വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് (എന്‍.ആര്‍.ഐ) പി.എം കെയര്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ പിന്തുണയുമായി മുത്തൂറ്റ് ഗ്രൂപ്പിന്റെ വിദേശ വിഭാഗമായ മുത്തൂറ്റ് ഫിന്‍സെര്‍വ്.

അമേരിക്കയിലെ ന്യൂജേഴ്സി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് മുത്തൂറ്റ് ഫിന്‍സെര്‍വ് യു.എസ്.എ ഇന്‍കോര്‍പ്പറേഷന്‍. കോവിഡ് 19നെതിരായ കേന്ദ്ര സര്‍ക്കാരിന്റെ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്ന വിദേശ ഇന്ത്യക്കാരെ ലക്ഷ്യമിട്ടാണ് പുതിയ ക്യാമ്പയിന്‍.

ഈ മഹാമാരിയെ നേരിടാന്‍, സാധ്യമായ എല്ലാ വഴികളിലൂടെയും സര്‍ക്കാരിനെ സഹായിക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ഇതേ കുറിച്ച് പ്രതികരിച്ച മുത്തൂറ്റ്് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായി, പ്രധാനമന്ത്രിയുടെ പി.എം കെയര്‍ ഫണ്ട് ഉദ്യമത്തെ പിന്തുണയ്ക്കുന്നതിന്, ലോകമെമ്പാടുമുള്ള 8000 സ്ഥലങ്ങളിലെ മുത്തൂറ്റ്് ഫിന്‍സെര്‍വ് വഴി എന്‍.ആര്‍.ഐകള്‍ക്ക് സംഭാവന നല്‍കാന്‍ ക്യാമ്പയിന്‍ അവതരിപ്പിച്ചിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.

പി.എം കെയര്‍ ഫണ്ടിനെ പിന്തുണയക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കെ.വൈ.സി രേഖകളുമായി വിദേശത്തുള്ള മുത്തൂറ്റ് ഫിന്‍സെര്‍വിന്റെ ഓഫീസിലോ/ഏജന്റ് ലൊക്കേഷനുകളിലോ നേരിട്ടെത്തി സംഭാവന ചെയ്യാം. ഗ്ലോബല്‍ പേ മണി ട്രാന്‍സ്ഫര്‍ സേവനത്തിലൂടെ ഓണ്‍ലൈനായി (http://www.muthootgroup.us/donate-pm-cares) സംഭാവന ചെയ്യാനുള്ള സൗകര്യവും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. വിദേശ ഇന്ത്യക്കാരുടെ സംഭാവനകള്‍ പി.എം കെയര്‍ ഫണ്ടിലേക്ക് സ്വീകരിക്കാന്‍ എകസ്ചേഞ്ച് ഹൗസുകള്‍ക്ക് റിസര്‍വ് ബാങ്ക് നേരത്തെ അനുമതി നല്‍കിയിരുന്നു.