മുത്തൂറ്റ് ഫിനാന്‍സിന്റെ സ്വര്‍ണവായ്പ പ്രചാരണ പരിപാടിക്കു തുടക്കം

Posted on: May 17, 2020

കൊച്ചി : സ്വര്‍ണപ്പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ‘ സ്വര്‍ണപ്പണയം നല്ലത് ‘ എന്ന പേരില്‍ സംയോജിത വിപണന പ്രചാരണപരിപാടിക്കു രൂപം നല്‍കി. കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായ അമിതാഭ് ബച്ചനാണ് ഈ പ്രചാരണ പരിപാടിയില്‍ സന്ദേശം നല്‍കുക.

സ്വര്‍ണ വായ്പയുമായി ബന്ധപ്പെട്ടുള്ള ധാരണകളും സംശയങ്ങളും ദുരീകരിക്കുക, വായ്പാ ബിസിനസില്‍ സ്വര്‍ണ വായ്പയുടെ പങ്ക് വര്‍ധിപ്പിക്കുക, ഏറ്റവും വേഗം, പ്രയാസം കൂടാതെ ലഭിക്കുന്ന സ്മാര്‍ട്ട് വായ്പയാണ് സ്വര്‍ണ വായ്പയെന്ന അവബോധമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രചാരണ പരിപാടിക്കു രൂപം നല്‍കിയിട്ടുള്ളത്.

കോവിഡ് -19 ന്റെ പ്ശ്ചാത്തലത്തില്‍ എംഎസ്എംഇ, എസ്എംഇ, വ്യാപാരികള്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ളവര്‍ക്ക് ബിസിനസ് പുനരുദ്ധാരണതിനു പെട്ടെന്നു പണം ആവശ്യമുണ്ട്. കാര്യമായ കടലാസ് ജോലികളില്ലാതെ ഇത്തരത്തില്‍ പെട്ടെന്നു പണം സ്വരൂപിക്കുന്നതിനു സ്വര്‍ണ വായ്പ സഹായിക്കുമെന്ന സന്ദേശമാണ് ഈ പ്രചാരണപരിപാടികളിലൂടെ കമ്പനി നല്‍കുവാന്‍ ശ്രമിക്കുന്നത്.

കമ്പനിയുടെ അയ്യായിരത്തിലധികം ശാഖകളിലൂടെ ഈ വായ്പ എടുക്കുവാന്‍ സാധിക്കും.
” ആദ്യമായി സ്വര്‍ണ വായ്പ എടുക്കുന്നവരെ ബോധവത്കരിക്കുകയെന്ന ലക്ഷ്യമാണ് ഈ പ്രചാരണപരിപാടിക്കുള്ളത്. വ്യക്തികളേയും കുടുംബങ്ങളേയും മാത്രമല്ല, എംഎസ്എംഇ, എസ് എം ഇ, വന്‍ ബിസിനസ് സ്ഥാപനങ്ങളേയും ഈ പ്രചാരണ പരിപാടി ലക്ഷ്യമിടുന്നു.”, എന്ന ്മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ അലക്സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.

വളരെ ലളിതമായി തന്നെ ഇടപാടുകാരന് സ്വര്‍ണം തിരിച്ചെടുക്കാനും സാധിക്കും. പലിശ തിരിച്ചടയ്ക്കല്‍, കൂടുതല്‍ വായ്പ എടുക്കല്‍ തുടങ്ങിയ 24 മണിക്കൂറും ഓണ്‍ലൈനില്‍ ഇടപാടുകാരനു നിര്‍വഹിക്കാന്‍ സാധിക്കും. ഇടപാടുകാരന്റെ സ്വര്‍ണത്തിന്റെ സൗജന്യ ഇന്‍ഷുറന്‍സ്, എടുത്ത വായ്പത്തുകയ്ക്കു മാത്രം പലിശ, കാലാവധിക്കു മുമ്പേ തിരിച്ചടവു സൗകര്യം, ഭാഗികമായ തിരിച്ചടവ് സൗകര്യം, ഭാഗികമായി വായ്പ തിരിച്ചടച്ച് തുല്യമായ സ്വര്‍ണം തിരിച്ചെടുക്കല്‍ തുടങ്ങിയ മൂല്യവര്‍ധിത സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഒരു പ്രാവശ്യം മാത്രം ശാഖ സന്ദര്‍ശിച്ച് വായ്പ എടുക്കുവാന്‍ സാധിക്കുന്നു.

TAGS: Muthoot Finance |