വായ്പ നേരത്തെ തിരിച്ചടച്ചാൽ പിഴ പാടില്ല

Posted on: August 4, 2019

മുംബൈ : വ്യക്തികൾ കാലാവധിക്കു മുമ്പേ വായ്പകൾ തിരിച്ചടച്ചാൽ അതിന് പിഴ ഈടാക്കാൻ പാടില്ലെന്ന് റിസർവ് ബാങ്ക് ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളോട് നിർദേശിച്ചു.ഫ്‌ളോട്ടിംഗ് പലിശനിരക്കിൽ വ്യക്തികൾക്ക് നൽകുന്ന വായ്പകൾക്കാണ് വിലക്ക് ബാധകമാക്കിയിട്ടുള്ളത്.

വാണിജ്യ ബാങ്കുകൾക്ക് 2014 മെയ് മുതൽ ഈ നിയമം ബാധകമാക്കിയിരുന്നു. ഈടില്ലാതെ നൽകുന്ന പേഴ്‌സണൽ ലോണുകൾ ഒഴികെയുള്ളവയ്ക്കു മാത്രമായിരുന്നു ഈ നിബന്ധന.