ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി രണ്ടാഴ്ചമാത്രം

Posted on: July 17, 2019

മുംബൈ : ശബളക്കാരും പെന്‍ഷന്‍കാരു മുള്‍പ്പെടെയുള്ളവരുടെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പണത്തിന്  ജൂലൈ  31 വരെയാണ്  സമയം അനുവദിച്ചിട്ടുള്ളത്. ഇത്തവണ ഫോറം 16 ഉള്‍പ്പെടെ നികുതി റിട്ടേണിനായി രേഖകള്‍ കൈമാറാന്‍ തൊഴിലുടമയ്ക്ക് ജൂണ്‍ 15 – ല്‍ നിന്ന് ജൂലൈ പത്തുവരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് നികുതിദായകര്‍ക്കും കൂടുതല്‍ സമയം ലഭിക്കേണ്ടതുണ്ടെന്നാണ് കാരണമായി പറയുന്നത്.

നിലവിലെ സമയക്രമമനുസരിച്ച് ജൂലൈ  പത്തിന് രേഖകള്‍ ലഭിച്ചാല്‍ 20 ദിവസം മാത്രമാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനായി ലഭിക്കുക. നിര്‍ദിഷ്ട സമയം കഴിഞ്ഞാലും നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് തടസ്സമില്ല. വൈകി സമര്‍പ്പിക്കുന്നു എന്നു രേഖപ്പെടുത്തി 2020 മാര്‍ച്ച് 31 വരെ റിട്ടേണ്‍ നല്‍കാന്‍ അവസരമുണ്ട്. എന്നാല്‍ അതുവരെ നികുതിക്ക് പലിശയും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയതിന് പിഴയും നല്‍കണം.

ഡിംസംബര്‍ 31- നു മുമ്പാണ് റിട്ടേണ്‍ നല്‍കുന്നതെങ്കില്‍ 5000 രൂപയാണ് പിഴ. അതിനുശേഷം മാര്‍ച്ച് 31 വരെയുള്ളതിന് 10,000 രൂപയും അഞ്ചു ലക്ഷത്തില്‍ താഴെയാണ് ആകെ വരുമാനമെങ്കില്‍ പിഴ ആയിരം രൂപയില്‍ കൂടില്ല.

നികുതി അധികമായി അടയ്ക്കാനില്ലെങ്കിലും പിഴയും പലിശയും ഈടാക്കും. റിട്ടേണ്‍ ലഭിക്കാനുണ്ടെങ്കില്‍ അതിന് നികുതി വകുപ്പു നല്‍കുന്ന പലിശ ലഭിക്കുകയുമില്ല.

TAGS: Income Tax |