ആക്‌സിസ് ബാങ്ക് ക്വിക്ക് പേ ഹോം ലോണ്‍

Posted on: December 13, 2018

കൊച്ചി : ഭവന വായ്പയുടെ പലിശ ലാഭിക്കുവാന്‍ വായ്പ ഉടമകളെ സഹായിക്കുന്ന ക്വിക്ക്‌പേ ഹോം ലോണ്‍ ആക്‌സിസ് ബാങ്ക് അവതരിപ്പിച്ചു.  ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ ഭവന വായ്പയാണിത്.

സാധാരണയില്‍നിന്നു വ്യത്യസ്തമായ തിരിച്ചടവു രീതിയാണ് പലിശ ലാഭിക്കുവാന്‍ വായ്പക്കാരനെ സഹായിക്കുന്നത്. തുല്യ പ്രതിമാസ ഗഡുവിനു (ഇഎംഐ) പകരം വായ്പക്കാരന്‍ റെഡ്യൂസിംഗ് മംത്‌ലി ഇന്‍സ്റ്റാള്‍മെന്റ് രീതിയിലാണ് വായ്പ തിരച്ചടയ്ക്കുന്നത്. ഈ രീതിയില്‍ വായ്പ തിരിച്ചടവിന്റെ ആദ്യ കാലങ്ങളില്‍ പ്രതിമാസ ഗഡു ഉയര്‍ന്നതാണ്.

കാലം കഴിയുന്തോറും ഗഡുവായി അടയ്ക്കുന്ന തുകയുടെ വലുപ്പം കുറഞ്ഞുവരുന്നു. ഈ രീതീയില്‍ വായ്പയുടെ പ്രിന്‍സിപ്പലിലേക്ക് കൂടുതല്‍ തുക വകയിരുത്തപ്പെടുന്നതിനാല്‍ ദീര്‍ഘകാലത്തില്‍ പലിശ ലാഭിക്കുവാന്‍ സാധിക്കുന്നതെന്ന് ആക്‌സിസ് ബാങ്ക് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ (റീട്ടെയില്‍ ബാങ്കിംഗ്) രാജീവ് ആനന്ദ് പറഞ്ഞു.

അമ്പതു ലക്ഷം രൂപ വായ്പ 20 വര്‍ഷത്തേക്ക് വായ്പ എടുക്കുന്നയാള്‍ക്ക് 11.7 ലക്ഷം രൂപ പലിശയിനത്തില്‍ ലാഭിക്കുവാന്‍ കഴിയുമെന്നാണ് ബാങ്ക് പറയുന്നത്. തുല്യ പ്രതിമാസ ഗഡു അനുസരിച്ച് 50 ലക്ഷം രൂപയുടെ 20 വര്‍ഷത്തെ വായ്പയ്ക്ക്, 9 ശതമാനത്തില്‍ 57.96 ലക്ഷം രൂപ പലിശയായി നല്‍കണം. ആക്‌സിസ് ബാങ്കിന്റെ ക്വിക്ക്‌പേ ഹോം ലോണ്‍ പദ്ധതിയില്‍ 9.2 ശതമാനത്തില്‍ 46.19 ലക്ഷം രൂപ പലിശയായി നല്‍കിയാല്‍ മതി. അതായത് വായ്പാ ഉടമയ്ക്ക് 11.77 ലക്ഷം രൂപ ലാഭിക്കുവാന്‍ സാധിക്കുന്നു.

TAGS: Axis Bank |