എൻപിസിഐയ്ക്കു ഭാരത് ബിൽ പേമെന്റ് സംവിധാനമായി പ്രവർത്തിക്കാൻ റിസർവ് ബാങ്ക് അനുമതി

Posted on: July 29, 2017

കൊച്ചി : റീട്ടെയ്ൽ പേമെന്റ് സംവിധാനങ്ങളുടെ മാതൃ സ്ഥാപനമായ നാഷണൽ പേമെന്റ്‌സ് കോർപറേഷന് (എൻപിസിഐ) ഭാരത് ബിൽ പേമെന്റ് കേന്ദ്ര യൂണിറ്റായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചു. എൻപിസിഐയ്ക്ക് ഇനി ഭാരത് ബിൽ പേമെന്റ് സംവിധാനമായി പ്രവർത്തിക്കാനുള്ള അനുമതിയാണ് ഇതുവഴി ലഭിച്ചത്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 31 ന് എട്ടു സ്ഥാപനങ്ങൾക്ക് ഭാരത് ബിൽ പേമെന്റ് സംവിധാനമായി പ്രവർത്തിക്കാൻ ആർബിഐയുടെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചിരുന്നു. ഒരു വർഷത്തെ പൈലറ്റ് പ്രവർത്തനത്തെയും സാങ്കേതിക, ബിസിനസ് കഴിവുകളെയും വിലയിരുത്തിയാണ് ആർബിഐ അന്തിമ അനുമതി നൽകിയിരിക്കുന്നതെന്ന് എൻപിസിഐ എംഡിയും സിഇഒയുമായ എ.പി. ഹോത്ത പറഞ്ഞു.