മികച്ച റിട്ടേണുമായി യുടിഐ ഷോർട്ട് ടേം ഇൻകം ഫണ്ട്

Posted on: September 1, 2016

UTI-Mutual-Fund--Logo-Big

കൊച്ചി : യുടിഐ ഷോർട്ട് ടേം ഇൻകം ഫണ്ട്, റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെ ഷോർട്ട് ടേം ബോണ്ട് ഫണ്ട് സൂചികയിൽ സ്ഥിരത നിലനിർത്തി. 2016 ജൂൺ 30 ലെ 7.87 ശതമാനം റിട്ടേണുമായി കണക്കാക്കുമ്പോൾ യുടിഐ ഫണ്ട് 9.07 ശതമാനം റിട്ടേൺ കുറിച്ചു.

ആർബിഐ നിരക്കു കുറയ്ക്കൽ ഉണ്ടാവാനുള്ള സാധ്യത കുറവായിരിക്കെ പ്രയോജനകരമായ ഹ്രസ്വകാല ഇൻകം ഫണ്ടുകളിലേക്ക് നിക്ഷേപകർ തിരിയുകയാണ്. കാലപരിധി കുറവായതിനാൽ വരുമാന സ്ഥിരതയും ഷോർട്ട് ടേം ഇൻകം ഫണ്ട് കൈവരിക്കുന്നു. മണി മാർക്കറ്റ് സെക്യൂരിറ്റിയും മിനിമം നാലുവർഷത്തെ മച്ച്വരിറ്റി കാലാവധിയും ചേരുമ്പോൾ റിസ്‌കും ലിക്വഡിറ്റിയും കുറയുന്നു.

കഴിഞ്ഞ 15 മാസത്തിനിടെ ആർബിഐ നിരക്കുകളിൽ 150 ബേസിസ് പോയിന്റ് കുറവുണ്ടായെങ്കിലും അടുത്ത 3-6 മാസത്തിനുള്ളിൽ നിരക്കു കുറയ്ക്കാൻ സാധ്യതയില്ലെന്ന് യുടിഐ ഹ്രസ്വകാല ഇൻകം ഫണ്ട് മാനേജർ സുധീർ അഗർവാൾ പറഞ്ഞു.