ഒമാൻ യുഎഇ എക്‌സ്‌ചേഞ്ച് – എസ് ബി ഐ ഫ്‌ലാഷ് റെമിറ്റ്

Posted on: February 5, 2016

Oman-UAE-Exchange-Big

മസ്‌ക്കറ്റ് : ഒമാനിലെ പ്രവാസികൾക്ക് ഏറ്റവും വേഗത്തിൽ നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്കു പണമയയ്ക്കാൻ യുഎഇ എക്‌സ്‌ചേഞ്ചും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്ന് ഫ്‌ലാഷ് റെമിറ്റ് സംവിധാനം ഏർപ്പെടുത്തി. ഇതനുസരിച്ച് ഒമാനിലെ യുഎഇ എക്‌സ്‌ചേഞ്ചിന്റെ 52 ശാഖകളിൽ നിന്നും ഇന്ത്യയിലെ എസ് ബി ഐ അക്കൗണ്ടുകളിലേക്കു പണമയച്ചാൽ മിനിട്ടുകൾക്കകം ക്രെഡിറ്റാകും.

തുക ക്രെഡിറ്റാകുമ്പോൾ അയച്ച ആൾക്കും സ്വീകരിച്ച ആൾക്കും എസ്എംഎസ് സന്ദേശം ലഭിക്കുമെന്ന് യുഎഇ എക്‌സ്‌ചേഞ്ച് സിഇഒ എം. പി. ബോബൻ പറഞ്ഞു. ബാങ്ക് ഇടപാടുകാർക്ക് ഏറ്റവും സൗകര്യപ്രദമാണിതെന്ന് എസ് ബി ഐ ഡെപ്യൂട്ടി ജനറൽ മാനേജർ ജെ. വി. രമണൻ പറഞ്ഞു.