വണ്ടര്‍ലാ പരിസ്ഥിതി ഊര്‍ജസംരക്ഷണ പുരസ്‌കാരങ്ങള്‍

Posted on: September 4, 2019

കൊച്ചി : പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലാ കേരളത്തിലെയും തമിഴ്‌നാട്ടിലെയും സ്‌കൂളുകള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന പരിസ്ഥിതി ഊര്‍ജ്ജസംരക്ഷണ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന സ്‌കൂളിന് 50,000 രൂപയും രണ്ടാം സ്ഥാനം നേടുന്ന രണ്ടു സ്‌കൂളുകള്‍ക്ക് 25,000 രൂപ വീതവും മൂന്നാം സ്ഥാനം നേടുന്ന മൂന്നു സ്‌കൂളുകള്‍ക്ക് 15,000 രൂപ വീതവും ക്യാഷ് അവാര്‍ഡ് നല്‍കും.

സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ആധ്യാപകന് 20,000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയും മൂന്നാം സ്ഥാനത്തിന് 10,000 രൂപയുമാണ് ക്യാഷ് അവാര്‍ഡ്. 7593853107.