പെരിയാറിനെ പ്ലാസ്റ്റിക് മുക്തമാക്കാൻ അസ്റ്റർ മെഡിസിറ്റി

Posted on: September 13, 2016

aster-medctiy-plastic-free

കൊച്ചി : പെരിയാറിലെ പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യാനുള്ള പ്രത്യേക പദ്ധതിക്ക് ആസ്റ്റർ മെഡിസിറ്റി തുടക്കമിട്ടു. സെപ്റ്റംബർ മൂന്നു മുതൽ എല്ലാ മാസത്തിലെയും രണ്ടാം ശനിയാഴ്ചകളിൽ പെരിയാറ്റിൽ പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കി നീക്കും. കൊച്ചി മെട്രോ റെയിൽ കോർപറേഷന്റെയും ബെൻ അക്വാട്ടിക് സ്‌പോർട്‌സ് ആൻഡ് നേച്ചർ ക്ലബിന്റെയും പെലിക്കൻ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ആദ്യഘട്ടത്തിൽ 200 പേരുള്ള ടീം 20 ബോട്ടുകളിലായി പെരിയാർ നദിയിലെ 10 കിലോമീറ്റർ ദൂരം ശുചീകരിച്ചു. ആസ്റ്റർ മെഡിസിറ്റി ഭാഗത്തുനിന്ന് ആരംഭിച്ച് ഹൈകോർട്ട് ജംഗ്ഷൻ വരെയുള്ള മാലിന്യങ്ങളാണ് നീക്കം ചെയ്യുന്നത്. ലെറ്റ്‌സ് ട്രീറ്റ് മദർ നേച്ചർ വെൽ എന്ന പേരിൽ പെരിയാറിനെ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള പരിപാടി പരിസ്ഥിതി അവബോധമുണ്ടാക്കാനും ജലസ്രോതസുകളിൽ മാലിന്യമെറിയുന്നത് ഒഴിവാക്കാനും സഹായിക്കുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഡയറക്ടർ പി.പി. നൗഷീഖ് പറഞ്ഞു.