ടി.എസ്. കല്യാണരാമന്റെ ആത്മകഥ പ്രകാശനം ചെയ്തു

Posted on: January 26, 2023

തിരുവനന്തപുരം •: കല്യാണ്‍ ജ്വലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്റെ ആത്മകഥ ‘ആത്മവിശ്വാസം’, ചീഫ് സെക്രട്ടറി വി.പി. ജോയിക്കു നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.

തുണി ക്കടയില്‍ തുടങ്ങി സ്വര്‍ണ വ്യാപാരത്തിലൂടെ ലോകമെങ്ങുംപടര്‍ന്നു പന്തലിച്ച കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ കഥയാണ് സ്വന്തം ജീവിതവുമായി ഇടകലര്‍ത്തി കല്യാണരാമന്‍ പറയുന്നത്.