കല്യാൺ ജൂവലേഴ്‌സ് മാർച്ച് 25-ന് ഖത്തറിൽ ഏഴ് ഷോറൂമുകൾ തുറക്കും

Posted on: March 22, 2016

Kalyan-Jewellers-Qator-Anno

കൊച്ചി : കല്യാൺ ജ്വല്ലേഴ്‌സ് 350 കോടി രൂപ മുതൽമുടക്കിൽ മാർച്ച് 25-ന് ഖത്തറിൽ ഏഴ് ഷോറൂമുകൾ തുറക്കും. കല്ല്യാൺ ജ്വല്ലേഴ്‌സ് ബ്രാൻഡ് അംബാസഡർ അമിതാഭ് ബച്ചൻ ഷോറൂമുകളുടെ ഉദ്ഘാടനം നിർവഹിക്കും. മറ്റ് കല്ല്യാൺ ബ്രാൻഡ് അംബാസഡർമാരായ നാഗാർജുന, പ്രഭു ഗണേശൻ, മഞ്ജു വാര്യർ എന്നിവരും ഉദ്ഘാടനത്തിൽ പങ്കെടുക്കും. ദോഹയിലെ അൽ ഖോർ, അബു ഹാമർ, ബാർവ വില്ലേജ്, ഗരാഫ, അൽ റയ്യാൻ, ഏഷ്യൻ ടൗൺ, എച്ച്ബികെ സിഗ്നൽ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ തുടങ്ങുന്നത്.

ഏഴു കല്യാൺ ജൂവലേഴ്‌സ് ഷോറൂമുകൾ ഒരു ദിവസം തന്നെ ഉദ്ഘാടനം ചെയ്യാനാകുന്നത് തങ്ങളുടെ സ്വർണ വിപണിയോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണെന്നും മേന്മയേറിയ ഉപഭോക്തൃസേവനത്തോടൊപ്പം മികച്ച രൂപകൽപ്പനയും ഗുണമേന്മയുമുള്ള ആഭരണങ്ങൾ വാങ്ങുന്നത് ആഹ്ലാദകരമായ അനുഭവമാക്കുമെന്നും കല്യാൺ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി. എസ്. കല്യാണരാമൻ പറഞ്ഞു.

ജിസിസിയിൽ 21 ഷോറൂമുകളും ഷാർജയിൽ ആഭരണനിർമാണ സൗകര്യവും കല്യാൺ ജൂവലേഴ്‌സിനുണ്ട്. ഖത്തറിലേക്കുള്ള കാൽവയ്പ് കല്യാൺ ജൂവലറി ശ്രേണിയുടെ എണ്ണം തൊണ്ണൂറിലധികമായി ഉയർത്തും. അടുത്തുതന്നെ ഷോറൂമുകളുടെ എണ്ണം നൂറ് തികയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അങ്ങേയറ്റം വൈവിധ്യമാർന്നതും അതിശയിപ്പിക്കുന്നതുമായ ആഭരണഡിസൈനുകളാണ് കല്യാൺ ഒരുക്കുന്നത്. ഷോറൂമുകൾക്ക് ഡിസൈനർമാരും സ്റ്റൈലിസ്റ്റുകളുമായുള്ള അടുത്ത പങ്കാളിത്തമുണ്ട്. അറബികളുടെ കല്യാണങ്ങൾക്കുവേണ്ടി പ്രത്യേകമായി നിർമ്മിച്ച ബ്രാൻഡായ അമീര, കൈകൾകൊണ്ട് നിർമ്മിച്ച ആന്റീക് ജ്വല്ലറിയായ മുദ്ര, ആധികാരികമായ പൗരാണികത നിറഞ്ഞ നിമാഹ്, അൺകട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേക അവസരങ്ങൾക്കായുള്ള ഡയമണ്ട് അപൂർവ, വിവാഹ ഡയമണ്ട് അന്തര, ദിവസവും ഉപയോഗിക്കാവുന്ന ഹീര, അപൂർവ്വങ്ങളായ കല്ലുകൾ പതിച്ച രംഗ് എന്നിവയാണ് കല്യാൺ ജൂവലേഴ്‌സിന്റെ വിവിധ ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്. ബെസ്‌പോക് കളക്ഷനുകളായ ടർക്കിഷ്, ആന്റീക്, ഒമേഗ എന്നിവയും ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നു. എല്ലാ ദിവസവും ഉപയോഗിക്കാൻ അനുയോജ്യമായ സമകാലിക, പൗരാണിക ഡിസൈനുകളുടെ കണ്ണഞ്ചിപ്പിക്കുന്ന ശേഖരവും കല്യാൺ ഷോറൂമുകളിലുണ്ട്.