ടി എസ് കല്യാണരാമൻ ഇന്ത്യയിലെ അതിസമ്പന്നനായ ജ്വല്ലറിയുടമ

Posted on: July 2, 2015

Kalyanaraman-T-S-big

മുംബൈ : ഇന്ത്യയിലെ അതിസമ്പന്നനായ ജ്വല്ലറിയുടമയായി കല്യാൺ ജ്വല്ലേഴ്‌സ് ചെയർമാൻ ടി എസ് കല്യാണരാമനെ സിംഗപ്പൂർ ആസ്ഥാനമായുള്ള ആഗോള സാമ്പത്തിക പഠന സ്ഥാപനം വെൽത്ത് എക്‌സ് തെരഞ്ഞെടുത്തു. 1.3 ബില്യൺ യുഎസ് ഡോളറിന്റെ ആസ്തിയോടെയാണ് കല്യാണരാമൻ വെൽത്ത് എക്‌സ് ലിസ്റ്റിൽ ഒന്നാമത് എത്തിയത്. ഫോബ്‌സ് തയാറാക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ ലിസ്റ്റിലും കല്യാണരാമൻ ഇടം നേടിയിട്ടുണ്ട്.

ഇന്ത്യയിലെ 10 മുൻനിര ജ്വല്ലറി ശൃംഖലകളാണ് വെൽത്ത് എക്‌സ് ലിസ്റ്റിലുള്ളത്. 1993 ൽ ഒരു ലക്ഷം ഡോളർ മൂലധനവുമായി തൃശൂരിൽ ആദ്യ ജ്വല്ലറി തുറന്ന കല്യാണിന് ഇന്ത്യയിലും വിദേശത്തുമായി  83 സ്‌റ്റോറുകളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം കല്യാൺ ജ്വല്ലേഴ്‌സ് ഈ വർഷം ഏപ്രിലിൽ ചെന്നൈയിൽ തുറന്നു. യുഎസിലെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വാർബർഗ് പിങ്കസ് കഴിഞ്ഞ വർഷം കല്യാൺ ജ്വല്ലേഴ്‌സിൽ 200 മില്യൺ ഡോളറിന്റെ മൂലധന നിക്ഷേപം നടത്തിയിരുന്നതായും വെൽത്ത് എക്‌സ് ഡയറക്ടർ സഹിൽ മേത്ത ചൂണ്ടിക്കാട്ടി.