കല്യാൺ ജൂവലേഴ്‌സ് വിഷുവിന് 300 കിലോ സ്വർണം സമ്മാനമായി നൽകുന്നു

Posted on: April 8, 2019

കൊച്ചി : കല്യാൺ ജൂവലേഴ്‌സ് വിഷുവിന് ആകർഷകമായ ഓഫറുകൾ അവതരിപ്പിക്കുന്നു. മലയാളിക്ക് വിഷുവെന്നാൽ കൈനീട്ടമാണ് ഏറ്റവും പ്രധാനം. കല്യാൺ ജൂവലേഴ്‌സ് വിഷുവിന് 300 കിലോ സ്വർണം സൗജന്യ സ്വർണനാണയങ്ങളായി സമ്മാനിക്കും. പ്രചാരണത്തിന്റെ ഭാഗമായി വിഷുവിന് പണിക്കൂലി മൂന്നുശതമാനത്തിലായിരിക്കും തുടങ്ങുക.

ഓരോ അൻപതിനായിരം രൂപയ്ക്കും ഡയമണ്ട് അല്ലെങ്കിൽ പോൾക്കി ആഭരണങ്ങൾ വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണനാണയം സൗജന്യമായി ലഭിക്കും. ഓരോ 25,000 രൂപയ്ക്കും ഡയമണ്ട് അല്ലെങ്കിൽ പോൾക്കി ആഭരണങ്ങൾ വാങ്ങുമ്പോൾ 400 മില്ലിഗ്രാമിന്റെ സ്വർണനാണയമാണ് സൗജന്യമായി ലഭിക്കുന്നത്. ഓരോ അൻപതിനായിരം രൂപയ്ക്കും സോളിറ്റയർ, പ്രഷ്യസ് സ്റ്റോൺ, അൺകട്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ 500 മില്ലി ഗ്രാം തൂക്കമുള്ള സ്വർണനാണയം സൗജന്യമായി ലഭിക്കും. കൂടാതെ ഭാഗ്യശാലികൾക്ക് പതിനായിരം രൂപയ്ക്കു സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ 100 സ്വർണനാണയങ്ങൾ സൗജന്യമായി നേടാനുള്ള അവസരവുമുണ്ട്.

പുതിയ ആഭരണങ്ങൾ വാങ്ങുന്നതിനും കുടുംബാംഗങ്ങൾക്ക് സമ്മാനങ്ങൾ നല്കുന്നതിനുമുള്ള ഏറ്റവും നല്ല തുടക്കമാണ് വിഷു മഹോത്സവമെന്ന് കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. വിഷുക്കാലത്ത് സ്വർണാഭരണങ്ങൾ വാങ്ങുന്നത് വർദ്ധിക്കുന്നതായി കണ്ടിട്ടുണ്ട്. ഉത്സവങ്ങളോട് അനുബന്ധിച്ച് ആഭരണങ്ങൾ വാങ്ങുന്നതിനുള്ള ഉപയോക്താക്കളുടെ താത്പര്യം പ്രോത്സാഹിപ്പിക്കുന്നതിനും അവർക്കൊപ്പം ആഘോഷിക്കുന്നതിനുമാണ് ആകർഷകമായ സമ്മാനങ്ങളും ഏറ്റവും മികച്ച ആഭരണങ്ങളും താരതമ്യമില്ലാത്ത റീട്ടെയ്ൽ അനുഭവവും ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.