കല്യാൺ കോൽക്കത്ത ഷോറൂമുകൾ മെയ് 8 ന് തുറക്കും

Posted on: April 29, 2016

Kalyan-Jewellers-Logo-big

തൃശൂർ : കല്യാൺ ജ്വല്ലേഴ്‌സ് കോൽക്കത്തയിൽ പുതിയ മൂന്ന് ഷോറൂമുകൾ തുറക്കും. ഷോറൂമുകളുടെ ഉദ്ഘാടനം മെയ് 8 ന് കല്യാൺ ജ്വല്ലേഴ്‌സ് ബ്രാൻഡ് അംബാസഡർമാരായ അമിതാഭ് ബച്ചനും ജയ ബച്ചനും ചേർന്ന് നിർവഹിക്കും.

കല്യാൺ ജ്വല്ലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. അടുത്തയിടെ രാജസ്ഥാനിൽ കല്യാൺ ജ്വല്ലേഴ്‌സിന്റെ മൂന്ന് ഷോറൂമുകൾ ആരംഭിച്ചിരുന്നു.