April 2024
മമ്മുട്ടി നായകനായി ഇച്ചായിസ് പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം വൺ
Posted on: October 22, 2019
ഗാനഗന്ധർവ്വന് ശേഷം ഇച്ചായിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മമ്മുക്കയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ‘വൺ’ എന്ന ചിത്രത്തിന്റ പൂജ ഇടപ്പള്ളി 3 ഡോട്സ് സ്റ്റുഡിയോയിൽ നടന്നു. മമ്മുട്ടി ഉൾപ്പടെ സിനിമ മേഖലയിലെ നിരവധി പ്രമുഖർ പൂജയിൽ പങ്കുചേർന്നു.
മമ്മുട്ടി ,ജോജു ജോർജ്,സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ,മുരളി ഗോപി,ബാലചന്ദ്ര മേനോൻ,ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി,ജയൻ ചേർത്തല, ഗായത്രി അരുൺ, രശ്മി ബോബൻ, വി കെ ബൈജു, നന്ദു,വെട്ടുകിളി പ്രകാശ്, സാബ് ജോൺ ,ഡോക്ടർ പ്രമീള ദേവി,അർച്ചന മനോജ്,കൃഷ്ണ തുടങ്ങിയ താരങ്ങൾ സിനിമയുടെ ഭാഗമാകുന്നു.
ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ശ്രീലക്ഷ്മി ആർ ആണ് ചിത്രത്തിന്റെ പ്രൊഡ്യൂസർ. കോ-പ്രൊഡ്യൂസർ ഭൂപൻ താച്ചോയും ശങ്കർ രാജ് ആർ. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. മ്യൂസിക് ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ . എഡിറ്റർ നിഷാദ്. കോസ്റ്റിയും അക്ഷയ. വിതരണം ആൻ മെഗാ മീഡിയ, പി ആർ ഒ മഞ്ജു ഗോപിനാഥ്.
TAGS: Ichais Productions | Mammootty | Manju Gopinath | ONE |
ജി.കെ.എന്‍.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന് മലയാളിയായ ജോയ് കെ. മാത്യു തുടക്കം കുറിച്ചു.
ജോയ് .കെ .മാത്യുവിന്റെ ‘അണ്ബ്രേക്കബിള്’ ചിത്രീകരണം പൂര്‍ത്തിയായി
മിസിസ് കേരള ഗോള്‍ഡ് വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി ജയലക്ഷ്മി ഫസ്റ്റ് റണ്ണറപ്പായി