മമ്മുട്ടിയുടെ മദർഹുഡ് ഹോസ്പിറ്റൽസിനെ ടിപിജി ഗ്രോത്ത് ഏറ്റെടുത്തു

Posted on: July 20, 2016

Motherhood-Hospitals-Big

ബംഗലുരു : സൂപ്പർ താരം മമ്മുട്ടിയുടെ കുടുംബം നടത്തുന്ന ബംഗലുരുവിലെ മദർഹുഡ് ഹോസ്പിറ്റൽസിനെ യുഎസിലെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടിപിജി ഗ്രോത്ത് ഏറ്റെടുത്തു. 33 മില്യൺ ഡോളർ (ഏകദേശം 220 കോടി രൂപ) മുതൽ മുടക്കിയാണ് മാതൃകമ്പനിയായ റിയാ ഹെൽത്ത്‌കെയറിന്റെ ഭൂരിപക്ഷം ഓഹരികൾ ടിപിജി സ്വന്തമാക്കിയത്. ബംഗലുരുവിൽ നാലും ചെന്നൈയിലും ഹൈദരാബാദിലും ഓരോ ആശുപത്രികളുമാണ് മദർഹുഡിനുള്ളത്. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യസംരക്ഷണരംഗത്താണ് മദർഹുഡ് ആശുപത്രി പ്രവർത്തിക്കുന്നത്.

മമ്മുട്ടിയുടെ മകളുടെ ഭർത്താവ് ഡോ. മുഹമ്മദ് റെഹാൻ സെയ്ദ് ആണ് മദർഹുഡ് ആശുപത്രികളുടെ ചെയർമാൻ. പ്രശസ്ത കാർഡിയോ തൊറാസിക് സർജനാണ് ഇദേഹം. മമ്മുട്ടിയുടെ മകൻ ദുൽക്കർ സൽമാൻ റിയാ ഹെൽകെയറിന്റെ ഡയറക്ടർബോർഡ് അംഗമാണ്.