ശോഭന ജോർജ് ചെങ്ങന്നൂരിൽ വിമത സ്ഥാനാർത്ഥി

Posted on: April 6, 2016

Sobhana-George-Big

ആലപ്പുഴ : മുൻ ചെങ്ങന്നൂർ എംഎൽഎ ശോഭനാ ജോർജ് സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ടു. ചെങ്ങന്നൂർ വികസന മുന്നണിയുടെ പേരിൽ ശോഭന സ്വതന്ത്ര സ്ഥാനാർത്ഥിയാകും. മണ്ഡലത്തിലെ സ്ത്രീ വോട്ടർമാരിൽ നിന്ന് ഓരോ രൂപ സ്വീകരിച്ച് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം കണ്ടെത്തുമെന്നും ശോഭനാ ജോർജ് പറഞ്ഞു.

ശോഭനാ ജോർജ് 1991,1996, 2001 വർഷങ്ങളിൽ ചെങ്ങന്നൂരിൽ ഹാട്രിക് വിജയം നേടിയിരുന്നു.