ജോണി നെല്ലൂർ ചെയർമാൻ സ്ഥാനം രാജിവച്ചു

Posted on: April 3, 2016

Johny-Nelloor-Big

മുവാറ്റുപുഴ : സീറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ ജോണി നെല്ലൂർ കേരളാ കോൺഗ്രസ് ചെയർമാൻ സ്ഥാനം രാജിവച്ചു. പാർട്ടിക്ക് മൂന്ന് സീറ്റ് ലഭിക്കാത്തത് തന്റെ കഴിവുകേടാണെന്ന് അദേഹം പറഞ്ഞു.

പാർട്ടിവിട്ട് സ്വതന്ത്രനായി മത്സരിക്കാൻ വേണ്ടിയാണ് ചെയർമാൻ സ്ഥാനം രാജിവച്ചതെന്ന് ജോണി നെല്ലൂരിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. മുവാറ്റുപുഴയിലോ അങ്കമാലിയിലോ അദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.