താൻ ഒരു ഗ്രൂപ്പിന്റെയും ആളല്ലെന്ന് ജഗദീഷ്

Posted on: April 3, 2016

Jagadish-Big

കൊട്ടാരക്കര : താൻ ഒരു ഗ്രൂപ്പിന്റെയും ആളല്ലെന്ന് പത്തനാപുരത്തെ യുഡിഎഫ് സ്ഥാനർത്ഥി ജഗദീഷ്. എല്ലാ ഗ്രൂപ്പിന്റെയും ആളാണ് താൻ എന്നും ജഗദീഷ് പറഞ്ഞു. നേതാക്കൾ എല്ലാവരും നന്മയിൽ കലാശിക്കാൻ വേണ്ടിയുള്ള നിലപാടാണ് സ്വീകരിക്കുന്നത്. ജനാധിപത്യ പാർട്ടിയായതിനാൽ കോൺഗ്രസിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാമെന്നും ജഗദീഷ് പറഞ്ഞു.

സിനിമതാരങ്ങളുടെ ത്രികോണമത്സരമാണ് പത്തനാപുരത്ത് നടക്കുന്നത്. സിറ്റിംഗ് എംഎൽ കെ.ബി.ഗണേഷ്‌കുമാറാണ് എൽഡിഎഫ് സ്ഥാനാർത്ഥി. ഭീമൻ രഘു ആണ് ബിജെപി സ്ഥാനാർത്ഥി.