14
Tuesday
May 2024
May 2024
സീറ്റുതർക്കം പരിഹാരം അകലെ
Posted on: April 2, 2016
ന്യൂഡൽഹി : സീറ്റുതർക്കം സംബന്ധിച്ച കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് നടത്തിയ ചർച്ചകളും പരാജയപ്പെട്ടു. ഉമ്മൻ ചാണ്ടിയും വി. എം. സുധീരനും നാളെ കേരളത്തിലേക്ക് മടങ്ങും. ചർച്ചകൾക്കായി രമേശ് ചെന്നിത്തല ഡൽഹിയിൽ തുടരും.
ഉമ്മൻ ചാണ്ടിയും സുധീരനും കടുംപിടുത്തം തുടർന്നതിനാലാണ് ചർച്ചയിൽ ഒത്തുതീർപ്പിലെത്താൻ സാധിക്കാത്തത്. കെ. ബാബുവിനെയും അടൂർ പ്രകാശിനെയും മാറ്റി നിർത്തണമെന്ന ഹൈക്കമാൻഡ് നിർദേശം ഉമ്മൻ ചാണ്ടി അംഗീകരിച്ചില്ല. ഇവരെ മാറ്റിനിർത്തിയാൽ താനും മാറാമെന്ന മുൻ നിലപാട് ഉമ്മൻചാണ്ടി ആവർത്തിച്ചതോടെ ചർച്ചകൾ വഴിമുട്ടി.
News in this Section