കോൺഗ്രസ് സ്ഥാനർത്ഥി പ്രഖ്യാപനം നീളും

Posted on: April 1, 2016

Indian-National-Congress-fl

ന്യൂഡൽഹി : മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വി. എം. സുധീരനും നിലപാടിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇനിയും നീളും. എ.കെ. ആന്റണി വീണ്ടും ഇടപെട്ടിട്ടും പ്രശ്‌നപരിഹാരമായില്ല. തർക്ക സീറ്റുകളുടെ തീരുമാനം സോണിയ ഗാന്ധിക്കു വിട്ടു.

തർക്ക സീറ്റുകളിലെ പാനൽ : തൃപ്പൂണിത്തുറ – കെ. ബാബു, എൻ. വേണുഗോപാൽ, എ. ബി. സാബു, കോന്നി – അടൂർ പ്രകാശ്, പി. മോഹൻരാജ്, തൃക്കാക്കര – ബെന്നി ബെഹന്നാൻ, പി.ടി. തോമസ്, ഇരിക്കൂർ – കെ. സി. ജോസഫ്, സതീശൻ പച്ചേനി.