മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

Posted on: December 12, 2020

തൃപ്പൂണിത്തുറ : സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠനമികവ് പുലര്‍ത്തുന്ന പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മുത്തൂറ്റ് എം ജോര്‍ജ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ്പ് 2019’20, 40 വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. തൃപ്പൂണിത്തുറയിലുളള മുത്തൂറ്റ് മാനേജ്‌മെന്റ് അക്കാദമിയില്‍ മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍, ശ്രീ. ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റിന്റെയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. ജോര്‍ജ് എം ജോര്‍ജ് മുത്തൂറ്റിന്റെയും സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ എറണാകുളം എം.പി. ഹൈബി ഈഡന്‍ സ്‌കോളര്‍ഷിപ് വിതരണം നിര്‍വഹിച്ചു.

പഠനച്ചിലവേറിയ ഉന്നത വിദ്യാഭ്യാസ മേഖലയി മുത്തൂറ്റ് ഗ്രൂപ്പ് നല്‍കുന്ന ധനസഹായം കഴിവുറ്റ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായകമാണെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. കോര്‍പറേറ്റ് സോഷ്യ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടിന്റെ വിനിയോഗം അര്‍ഹരായവരുടെ കൈകളില്‍ നേരിട്ട് എത്തിക്കുന്നതാണ് ഉചിതമെന്നും ഇക്കാര്യത്തില്‍ മുത്തൂറ്റ് ഗ്രൂപ്പ് മാതൃകയാണെന്നും ഔപചാരിക വിദ്യാഭ്യാസത്തിന്റെ അഭാവത്തിലും നൈസര്‍ഗികമായ കണ്ടുപിടുത്തങ്ങള്‍ നടത്തുന്ന പ്രതിഭകള്‍ക്കും സിഎസ്ആര്‍ ഫണ്ടിന്റെ ഗുണഫലം ലഭിക്കണമെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠന മികവു പുലര്‍ത്തുന്ന കുട്ടികളെ സാമ്പത്തിക ബാധ്യതകളില്ലാതെ പ്രൊഫഷണ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയാണ് ഫൗണ്ടേഷന്‍ ചെയ്യുന്നതെന്ന് മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍, ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. മുത്തൂറ്റ് ഗ്രൂപ്പ് സാമൂഹ്യപ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ പത്താം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് പഠനസഹായം നല്‍കി വരുന്നുണ്ട്. കേരളത്തിന് പുറമേ, കര്‍ണാടക, തെലുങ്കാന, ആന്ധ്രപ്രദേശ്, മുംബൈ, ഗോവ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം നല്‍കി വരുന്നുണ്ടെന്ന് ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് അറിയിച്ചു.

കുസാറ്റ് പ്രോ.വി.സി. ഡോ പി.ജി ശങ്കരന്‍, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ്, ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ ടി.വി. രവി, കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബാബു ജോണ്‍ മലയില്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

രണ്ടുലക്ഷത്തില്‍ താഴെ പ്രതി വര്‍ഷ വരുമാനമുള്ള കുടുംബങ്ങളിലെ മെഡിസിന്‍, എഞ്ചിനീയറിംഗ്, ബിഎസ്‌സി നേഴ്‌സിംഗ്, ബികോം വിദ്യാര്‍ഥികളി 80 ശതമാനത്തി കുറയാത്ത മാര്‍ക്ക് നേടിയ കുട്ടികള്‍ക്കാണ് മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് നല്‍കിയത്. പത്ത് എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് 2,00,000 രൂപ വീതവും 10 ബിടെക് വിദ്യാര്‍ഥികള്‍ക്ക് 1,00,000 രൂപ വീതവും 10 ബിഎസ്‌സി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് 1,00,000 രൂപ വീതവും 10 ബി കോം വിദ്യാര്‍ഥികള്‍ക്ക് 45,000 രൂപ വീതവുമാണ് സ്‌കോളര്‍ഷിപ്പ്.

TAGS: Muthoot Finance |