വയനാട് ജില്ലയിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ നൈപുണ്യ വികസന കോഴ്സുമായി ഫെഡറല്‍ ബാങ്ക്

Posted on: May 12, 2023

കല്‍പ്പറ്റ : ജില്ലയിലെ പെണ്‍കുട്ടികള്‍ക്കായി ഫെഡറല്‍ ബാങ്ക് സൗജന്യ നൈപുണ്യ പരിശീനം നല്‍കുന്നു. മൂന്നര മാസം കാലാവധിയുള്ള ഫിനാന്‍ഷ്യല്‍  അക്കൗണ്ടിംഗ് ആന്റ് ടാലി പ്രൈം കോഴ്സിന്റെ ജൂണ്‍ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് കോഴ്സ് കാലവധിയില്‍ സൗജന്യ താമസവും ഭക്ഷണവും നല്‍കും. ഫെഡറല്‍ ബാങ്കിന്റെ നൈപുണ്യ പരിശീലന സ്ഥാപനമായ കൊച്ചി കലൂരിലെ ഫെഡറല്‍ സ്‌കില്‍ അക്കാഡമിയിലായിരിക്കും പരിശീലനം. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് സഹായവും ലഭ്യമാക്കും.

ബി കോം, ബിബിഎ, എംകോം അല്ലെങ്കില്‍ എംബിഎ ആണ് വിദ്യാഭ്യാസ യോഗ്യത. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പ്രായ പരിധി 30 വയസ്സാണ്. അപേക്ഷകര്‍ വയനാട് ജില്ലാ നിവാസികള്‍ ആയിരിക്കണം. അപേക്ഷ നല്‍കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും കൊച്ചിയിലെ ഫെഡറല്‍ സ്‌കില്‍ അക്കാഡമിയെ ബന്ധപ്പെടാം. നമ്പര്‍: 0484 4011615, 9895756390, 9835937154, 9747480800

ഫിനാന്‍സ് രംഗത്ത് തൊഴില്‍ കണ്ടെത്തുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം നല്‍കി പെണ്‍കുട്ടികളെ തൊഴില്‍ സജ്ജരാക്കുകയാണ് ഈ കോഴ്സിന്റെ ലക്ഷ്യം. മികച്ച അധ്യാപകരും പരിശീലകരുമാണ് കോഴ്സിന് നേതൃത്വം നല്‍കുന്നത്. ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ സംരംഭമായ ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷനു കീഴിലാണ് ഈ പദ്ധതി.

 

TAGS: Federal Bank |