ഹ്യുണ്ടായി തമിഴ്നാടിന് അഞ്ച് കോടി രൂപ സംഭാവന നല്‍കി

Posted on: May 21, 2021

കൊച്ചി : ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് കോവിഡ് പ്രതിരോധത്തിനായി തമിഴ്‌നാടിന് അഞ്ചു കോടി രൂപ സംഭാവന ചെയ്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു കോടി രൂപ കമ്പനി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എസ്.എസ്. കിം മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു കൈമാറി.

തമിഴ്‌നാട്ടിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി അഞ്ചു കോടി രൂപ കൂടി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS: Hyundai |