ഹൈജീന്‍ ഡ്രൈവുമായി ഹ്യൂണ്ടായ്

Posted on: July 18, 2020

കൊച്ചി : വാഹനങ്ങളുടെ സമ്പൂര്‍ണ സുരക്ഷിത്വവും ശുചിത്വവും ഉറപ്പുവരുത്തുന്നതിനായി ഹ്യുണ്ടായ് ദേശീയതലത്തില്ഡ ഈ മാസം 31 വരെ ഷോറൂമുകളില്‍ ഹൈജീന്‍ ഡ്രൈവ് സംഘടിപ്പിക്കും. കൂടുതല്‍ സ്പര്‍ശനം നടക്കുന്ന പോയിന്റുകളിലെ സാനിറ്റൈസേഷന്‍, 50 പോയിന്റുകളിലെ പൊതുവായ പരിശോധന എന്നിവ സൗജന്യമാണ്.

ഇന്റീരിയര്‍ പൂര്‍ണമായും സ്‌മോക്ക് സാനിറ്റൈസ് ചെയ്യുന്നതിനുള്ള ചെലവ് 599 രൂപ മുതലാണ്. ഇന്റീരിയര്‍ സര്‍ഫേസ് സാനിറ്റൈസേഷന് 999 രൂപ മുതലും എക്‌സറ്റീരിയര്‍ ഡ്രൈവാഷിന് 340 രൂപ മുതലുമാണ് നിരക്ക്. ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഓരോ സംസ്ഥാനങ്ങളിലെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഇത് ഒരുക്കിയതെന്നും കമ്പനി അധികൃതര്‍ അറിയ്ച്ചു.

TAGS: Hyundai |