ഹ്യുണ്ടായ് ഇന്ത്യയില്‍ 3,200 കോടി കൂടി നിക്ഷേപിക്കും

Posted on: February 19, 2021

ചെന്നൈ : കാര്‍നിര്‍മാണ കമ്പനിയായ ഹ്യുണ്ടായ് ഇന്ത്യയില്‍ 3,200 കോടി രൂപ കൂടി നിക്ഷേപിക്കാനൊരുങ്ങുന്നു. അടുത്ത നാലു വര്‍ഷംകൊണ്ടാകും നിക്ഷേപം. ഇന്ത്യയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ കമ്പനിക്ക് നിലവില്‍ 17 ശതമാനം വിപണി വിഹിതമുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ നിക്ഷേപത്തിന് പദ്ധതിയിടുന്നത്.

ഇന്ത്യയില്‍ നിര്‍മിക്കുന്ന ചെലവുകുറഞ്ഞ വൈദ്യുത വാഹനത്തിനായി ആയിരം കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഘടകങ്ങള്‍ ഗ്രൂപ്പ് കമ്പനിയായ കിയയുമായി ചേര്‍ന്ന് നിര്‍മിക്കാനും പദ്ധതിയുണ്ട്.

നിലവില്‍ കമ്പനി അവതരിപ്പിച്ചിട്ടുള്ള കോന ഇലക്ട്രിക് എസ്.യു.വി. ക്ക് 24 ലക്ഷം രൂപയാണ് വില. ഇതില്‍നിന്ന് വ്യത്യസ്തമായി ചെലവുകുറഞ്ഞ ചെറിയ ഇലക്ട്രിക് എസ്.യു.വി.യായിരിക്കും കമ്പനി അവതരിപ്പിക്കുകയെന്നാണ് സൂചന.

 

TAGS: Hyundai |