ജോയ് ആലുക്കാസിന്റെ തിളക്കം -5 പെരിന്തൽമണ്ണയിൽ

Posted on: February 6, 2021

തൃശൂര്‍: കാഴ്ചപരിമിതര്‍ക്കു കൈത്താങ്ങായി ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ വര്‍ഷം തോറും നടത്തിവരുന്ന തിളക്കം പരിപാടി പെരിന്തല്‍മണ്ണയില്‍ ഒമ്പതിനു നടക്കും. പെരിന്തല്‍മണ്ണ ജോയ് ആലുക്കാസില്‍ രാവിലെ പത്തിനാണ് ചടങ്ങ്.

പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.ഷാജി അധ്യക്ഷ ത വഹിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം മഞ്ഞളാംകുഴി അലിഎംഎല്‍എ നിര്‍വഹിക്കും.

വെട്ടത്തൂര്‍ ആകാശപ്പറവകളുടെ ഡയറക്ടര്‍ ഫാ. വിന്‍സെന്റ് മൊയലന്‍, കേരള വികലാംഗക്ഷേമ കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡംഗം ഗിരീഷ് കീര്‍ത്തി, ഒ. രമാദേവി, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്, വാര്‍ഡ് കൗണ്‍സിലര്‍ പി.എന്‍. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പ്‌ങ്കെടുക്കും.

കാഴ്ചപരിമിതര്‍ക്കു പ്രത്യേക ആപ്പുകളുള്ള സ്മാര്‍ട്ട് ഫോണുകളുടെ വിതരണവും ചടങ്ങിന്റെ ഭാഗമായി നടത്തും. ഈ വര്‍ഷത്തെ തിളക്കം 5 പരിപാടിയുടെ മൂന്നാം ഘട്ടം തൃശൂരില്‍ ഉദ്ഘാടനം ചെയ്യും. മൂന്നാംഘട്ടം പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തില്‍ കാഴ്ചപരിമിതി നേരിടുന്ന അനേകരിലേക്കു സ്മാര്‍ട്ട്‌ഫോണുകള്‍ സംഭാവന ചെയ്യാന്‍ ജോയ്ആലുക്കാസ് ഫൗണ്ടേഷനു സാധിക്കും.

TAGS: Joyalukkas |