April 2024
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെടിഎമ്മും മറ്റ് ടൂറിസം സംഘടനകളും ചേര്‍ന്ന് അരക്കോടി രൂപ കൈമാറി
Posted on: May 26, 2020
കൊച്ചി: കൊവിഡ്-19 പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയും ടൂറിസം രംഗത്തെ മറ്റ് സംഘടനകളും ചേര്‍ന്ന് അമ്പതു ലക്ഷം രൂപ സംഭാവന നല്കി. ടൂറിസം വ്യവസായരംഗത്തെ വിവിധ മേഖലയിലെ പങ്കാളികള്‍ ചേര്‍ന്ന സംഘടനയാണ് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കെടിഎം പ്രസിഡന്റ് ശ്രീ ബേബി മാത്യു, മറ്റ് ടൂറിസം സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് തുക ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന് കൈമാറി.
നാട് വെല്ലുവിളി നേരിടുന്ന സമയത്ത് സഹായിക്കേണ്ടത് കെടിഎമ്മിന്റെ ഉത്തരവാദിത്തമാണെന്ന് പ്രസിഡന്റ് ശ്രീ ബേബി മാത്യു പറഞ്ഞു. ഇക്കാര്യത്തില്‍ കെടിഎമ്മടക്കമുള്ള ടൂറിസം സംഘടനകള്‍ കാട്ടിയ താത്പര്യം ആത്മവിശ്വാസം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കേരള ഹോംസ്റ്റേസ് ആന്‍ഡ് ടൂറിസം സൊസൈറ്റി(കെഎച്എടിഎസ്), തേക്കടി ഡെസ്റ്റിനേഷന്‍ പ്രൊമോഷന് കൗണ്‍സില്‍(ടിഡിപിസി), സൗത്ത് കേരള ഹോട്ടല്‍ ഫെഡറേഷന്(എസ്കെഎച്എഫ്), സൗത്ത് ഇന്ത്യന്‍ ഹോട്ടല്‍സ് ആന്‍ഡ് റസ്റ്റോറന്റ്സ് അസോസിയേഷന്(എസ്ഐഎച്ആര്എ) തുടങ്ങിയ സംഘടനകളും കെടിഎമ്മും ചേര്‍ന്നാണ് അമ്പത് ലക്ഷം രൂപ സമാഹരിച്ചത്.
ജൂബിലി മിഷന് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്കി മണപ്പുറം ഫൗണ്ടേഷന്
വലപ്പാട് പഞ്ചായത്തിലേക്ക് സി സി ടി വി ക്യാമറകള്‍ നല്കി മണപ്പുറം ഫൗണ്ടേഷന്
ശ്രീലക്ഷ്മിയുടെ സ്വപ്നങ്ങള്‍ക്ക് മണപ്പുറം തറക്കല്ലിട്ടു
കണ്‍വര്‍ജന്‍സ് 2024: കരുതലായി മണപ്പുറം ഫൗണ്ടേഷന്
തെലങ്കാനയില്‍ മലബാര്‍ ഗ്രൂപ്പിന്റെ ഗ്രാന്മ ഹോം പദ്ധതിക്ക് തുടക്കമായി
പന്ത്രണ്ടാമത് കേരള ട്രാവല്‍ മാര്‍ട്ട് കൊച്ചിയില്‍
കേരള ട്രാവല്‍ മാര്‍ട്ട് 55,000 വാണിജ്യ കൂടിക്കാഴ്ചകള്‍ക്ക് വേദിയായി
ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടില്‍ 55,000 വാണിജ്യ കൂടിക്കാഴ്ചകള്‍
69 രാജ്യങ്ങളിലെ ബയര്മാരെത്തുന്ന ‘കെടിഎം 2022’ 55,000 വ്യാപാര കൂടിക്കാഴ്ചകള്‍ക്ക് വേദിയാകുന്നു
പ്രാദേശിക സഞ്ചാരികളിലേക്കിറങ്ങിച്ചെല്ലാന് കേരള ട്രാവല്‍ മാര്‍ട്ട്