മരിച്ച ജീവനക്കാരന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ എം. എ. യൂസഫലിയെത്തി

Posted on: January 14, 2020

ഇരിങ്ങാലക്കുട : വിടപറഞ്ഞ ജീവനക്കാരന്റെ കുടുംബത്തിന് ആശ്വാസവും സഹായവുമായി ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി. കെനിയയില്‍ മരിച്ച താണിശ്ശേരി തയ്യില്‍ വീട്ടില്‍ നകുലന്റെ (62) കുടുംബത്തെ ആശ്വസിപ്പിക്കാനാണ് യൂസഫലി നകുലന്റെ വീട്ടിലെത്തിയത്.
26 വര്‍ഷമായി ലുലു ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു നകുലന്‍. കഴിഞ്ഞദിവസം വൈകീട്ട് ശാന്തിനികേതന്‍ സ്‌കൂളില്‍ ഹെലികോപ്റ്ററിലെത്തിയ യൂസഫലി തുടര്‍ന്ന് കാര്‍ മാര്‍ഗമാണ് നകുലന്റെ വീട്ടിലെത്തിയത്.

യൂസഫലി നകുലന്റെ ഭാര്യ രാധയെയും മകള്‍ നീതിവിനെയും ആശ്വസിപ്പിച്ചു. ലുലുഗ്രൂപ്പിന്റെ ജീവനക്കാര്‍ക്കുള്ള ആനുകൂല്യമായ 19 ലക്ഷം രൂപയ്ക്ക് പുറമേ, അഞ്ച് ലക്ഷം രൂപയുടെ സഹായവും നല്‍കിയാണ് എം. എ. യൂസഫലി മടങ്ങിയത്.

TAGS: M.A Yusafali |