ശിവഗിരി തീര്‍ഥാടനപ്പന്തലിന് എം. എ. യൂസഫലിയുടെ രണ്ടുകോടി

Posted on: January 1, 2020

ശിവഗിരി : ശിവഗിരിയില്‍ സ്ഥിരം തീര്‍ത്ഥാടനപ്പന്തലിന്റെ നിര്‍മാണത്തിനായി ലുലു ഗ്രൂപ്പ് എം. ഡി. എം. എ. യൂസഫലി ശിവഗിരി മഠത്തിന് രണ്ടുകോടി രൂപ കൈമാറി.

തീര്‍ഥാടന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്താണ് യൂസഫലി രണ്ടുകോടി രൂപയുടെ ചെക്ക് ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയ്ക്കു കൈമാറിയത്. കഴിഞ്ഞ തീര്‍ഥാടനത്തിനു വാഗ്ദാനം ചെയ്ത തുകയാണ് തീര്‍ഥാടകരുടെ സാന്നിധ്യത്തില്‍ കൈമാറിയത്. പന്തലിനായി അദ്ദേഹം അഞ്ചരക്കോടിയായി രൂപ നേരത്തെ നല്‍കിയിരുന്നു.