റോട്ടറി ക്ലബ് ക്രിസ്മസ് കേക്ക് നിര്‍മാണ മത്സരം സംഘടിപ്പിച്ചു

Posted on: December 18, 2019


കൊച്ചി: ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മധുരം പകര്‍ന്ന് റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലാന്‍ഡ്‌സ് എന്‍ഡ് ‘ദി ക്രിസ്മസ് ബേക് ഓഫ്’ എന്ന പേരില്‍ കേക്ക്, മോക്ക്ടെയില്‍ മത്സരം സംഘടിപ്പിച്ചു. പ്രശസ്ത ലിറ്റില്‍ ഷെഫ് കിച്ച ഉദ്ഘാടനം നിര്‍വഹിച്ചു. റോട്ടറി വിഭാഗം കേക്ക് നിര്‍മാണത്തില്‍ ജിഷ സോജന്‍ മോക്ടെയ്ല്‍ വിഭാഗത്തില്‍ ശബീല, പൊതുജനങ്ങള്‍ക്കായുള്ള കേക്ക് നിര്‍മ്മാണ മത്സരത്തില്‍ ക്രിസ്റ്റീന ജോര്‍ജ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി.

പ്രശസ്ത ഫുഡ് സ്റ്റൈലിസ്റ്റും, വ്‌ളോഗറുമായ ലിസ ജോജി, സെലിബ്രിറ്റി ഷെഫുമാരായ ജിഷോ തോമസ്, രാജീവ് മേനോന്‍ എന്നിവരടങ്ങുന്ന മൂന്നംഗ ജഡ്ജിംഗ് പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്. ലെ മെറിഡിയന്‍ ബാര്‍മാന്‍ നരേന്ദ്ര നയിച്ച വിവിധ മോക്ക്ടെയിലുകളുടെ നിര്‍മാണ ക്ലാസും, പേസ്ട്രി ഷെഫ് റുമാന ജസീല്‍ നയിച്ച ബേക്കിംഗ് ക്ലാസും നടന്നു.

TAGS: Rotary Club |