റോട്ടറി സിഎസ്ആർ അവാർഡിന് അപേക്ഷ ക്ഷണിച്ചു

Posted on: January 6, 2015

Rotary-Club-Logo-big

കമ്പനികളുടെ മികച്ച കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പ്രോജക്ടുകൾക്ക് റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മെട്രോപോളിസ് ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കൊച്ചിയിലെ വിൻബ്ലസ് മാനേജ്‌മെന്റ് സൊല്യൂഷൻസുമായി ചേർന്നാണ് ഈ വർഷത്തെ സിഎസ്ആർ അവാർഡുകൾ സമ്മാനിക്കുന്നത്.

കേരളത്തിൽ പ്രവർത്തിക്കുന്ന 200 കോടി രൂപയിൽ താഴെ വിറ്റുവരവുള്ള കമ്പനി, 200 നും 700 നും മധ്യ ടേണോവർ ഉള്ളവ, 700 കോടിയ്ക്കു മേൽ ടേണോവർ ഉള്ളവ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് അവാർഡുകൾ നൽകുന്നത്. റോട്ടറി ക്ലബ് സിഎസ്ആർ അവാർഡുകൾ ഏർപ്പെടുത്തിയിട്ട് അഞ്ചുവർഷമായി.

താത്പര്യമുള്ള സ്ഥാപനങ്ങൾക്ക് ഫെബ്രുവരി 5 വരെ അപേക്ഷിക്കാവുന്നതാണെന്ന് റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മെട്രോപോളിസ് പ്രസിഡന്റ് ചന്ദ്രബോസും വിൻബ്ലിസ് മാനേജിംഗ് ഡയറക്ടർ ജോൺ കുരുവിളയും അറിയിച്ചു. ഫെബ്രുവരി 21 ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.