റോട്ടറി ഡിസ്ട്രിക്ട് ട്രെയ്‌നിംഗ് അസംബ്ലി

Posted on: May 16, 2015

Rotary-Assembly-big

കൊച്ചി : ദ്വിദിന റോട്ടറി ഡിസ്ട്രിക്ട് ട്രെയ്‌നിംഗ് അസംബ്ലിയായ ഇഗ്നൈറ്റ് 2015 ന് കൊച്ചിയിൽ തുടക്കമായി. ഗോകുലം കൺവെൻഷൻ സെന്ററിൽ മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർ ഉദ്ഘാടനം ചെയ്തു. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെ 126 റോട്ടറി ക്ലബുകളുടെ ഭാരവാഹികൾ പങ്കെടുക്കുന്ന പരിപാടി റോട്ടറി 3201 ഡിസ്ട്രിക്ടാണ് സംഘടിപ്പിക്കുന്നത്. 1,100 ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തെ മുംബൈ റോട്ടറി ഡിസ്ട്രിക്ട് മുൻ ഗവർണർ ഡോ. ഭരത് പാണ്ഡ്യ, ചെന്നൈ ഡിസ്ട്രിക്ട് മുൻ ഗവർണർ ഡോ. രേഖ ഷെട്ടി എന്നിവർ അഭിസംബോധന ചെയ്തു.

ഡിസ്ട്രിക്ട് ഡയറക്ടറും അസംബ്ലി ചെയർമാനുമായ ആർ. മാധവ് ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ വേണുഗോപാലൻ മേനോൻ, പുതിയ ഗവർണർമാരായ കമലേഷ് രഹേജ, ഡോ. പ്രകാശ് ചന്ദ്രൻ, വിനോദ് കൃഷ്ണൻകുട്ടി, മുൻ ഡിസ്ട്രിക്ട് ഗവർണർമാരായ രാജ്കുമാർ, ബാബു ജോസഫ് എന്നിവരും സംസാരിച്ചു.