കവളപ്പാറയില്‍ 20 വീടുകള്‍ നിര്‍മിക്കുമെന്ന് യൂസഫലി

Posted on: November 22, 2019

നിലമ്പൂർ : കവളപ്പാറ ദുരന്തബാധിതർക്ക് ഇരുപത് വീടുകൾ നിർമി ച്ചു നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും വ്യവസായ പ്രമുഖനുമായ എം. എ . യൂസഫലി പറഞ്ഞു.

കവളപ്പാറയിലെ മണ്ണിടിച്ചിൽ ദുര ന്തമുണ്ടായ മുത്തപ്പൻകുന്ന് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തക രോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ദുരിത ബാധിതർക്ക് സർക്കാർ കണ്ടെത്തുന്ന ഭൂമിയിൽ 6 ലക്ഷം രൂപ ചെലവിലാണ് ഓരോ വീടും നിർമിക്കുന്നത്. ഇതിന് വേണ്ടിവരുന്ന 1.20 കോടി രൂപ റീബിൽഡ് നിലമ്പൂർ ചെയർമാൻ പി. വി. അബ്ദുൾ വഹാബ് എംപിയെ ഏൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പ്രളയത്തിൽ നാശ നഷ്ടങ്ങളുണ്ടായ കവളപ്പാറയിലെയും ഒരു ഗ്രാമം തന്നെ ഇല്ലാതായ പാതാറിലെയും രക്ഷാപ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും ഏറെ പരിശ്രമിച്ച പി.വി. അബ്ദുൾ വഹാബ് എംപി യുടെ ഇടപെടലി ലൂടെയാണ് നിലമ്പൂരിൽ എം. എ. യൂസഫലിയുടെ സന്ദർശനത്തിന് വഴിയൊരുക്കിയത്.

പി. വി. അബ്ദുൾ വഹാബ് എംപി, പി. വി അൻവർ എംഎൽഎ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഗതൻ, പഞ്ചായത്ത് പ്രസിഡന്റ് സി. കരുണാകരൻ പിള്ള തുടങ്ങിയവർ ചേർന്ന് എം എ  യൂസഫലിയെ സ്വീകരിച്ചു.

TAGS: M A Yusaf Ali |