ഫെഡറൽ ബാങ്ക് റിഫ്രഷിംഗ് യംഗ് മൈൻഡ്‌സ് പദ്ധതിക്ക് തുടക്കമായി

Posted on: October 6, 2018

കൊച്ചി: പ്രളയ ദുരന്ത ഭീതി ഇനിയും വിട്ടുമാറാത്ത കുട്ടികൾക്ക് താങ്ങേകാൻ ഫൺ എൻ ലേൺ പദ്ധതിയുമായി ഫെഡറൽ ബാങ്ക്. കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എൻ ജി ഒ ആയ പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷനുമായി ചേർന്നാണ് പദ്ധതി രൂപകൽപന ചെയ്ത് നടപ്പാക്കുന്നത്. കുട്ടികൾക്ക് ആത്മവിശ്വാസം പകരാനും പ്രതീക്ഷ നൽകാനും കഴിയുന്ന തരത്തിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ചൂർണിക്കര പഞ്ചായത്തിലെ സ്റ്റാൻഡേർഡ് പോട്ടറി സ്‌കൂളിൽ പദ്ധതിക്ക് തുടക്കമിട്ടു.

ഇതിനായി പ്രത്യേകം തയാറാക്കിയ ആർട്ട് ബുക്ക് കുട്ടികൾക്ക് നൽകുന്നതിന്റെ വിതരണോദ്ഘാടനം കേരളം ലീഗൽ സർവീസസ് അഥോറിട്ടി മെംമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജുമായ കെ. സത്യൻ നിർവഹിച്ചു. ഫെഡറൽ ബാങ്ക് സി എസ് ആർ മേധാവി രാജു ഹോർമിസ്, ചലച്ചിത്രതാരം സഞ്ജു ശിവറാം എന്നിവർ സംബന്ധിച്ചു. ചൂർണിക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന അലി അധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ. പി മായ, എസ് പി ഡബ്‌ള്യു എൽ പി സ്‌കൂൾ ഹെഡ്മാസ്റ്റർ ജോണി കുര്യാക്കോസ് എന്നിവർ ആശംസ പ്രസംഗം നടത്തി.

കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാൻ ഇബ്രാഹിം ബാദുഷ, പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ കോർഡിനേറ്റർ സനു സത്യൻ, ഡോ.അനുരൂപ് കുമാർ എന്നിവരാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്.

TAGS: Federal Bank |