ധനലക്ഷ്മി ബാങ്കിന് 1.85 കോടി നഷ്ടം

Posted on: November 10, 2013

DhanLaxmi-Bankധനലക്ഷ്മി ബാങ്കിന് സെപ്റ്റംബർ 30-ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 1.85 കോടി രൂപ നഷ്ടം. മുൻവർഷം ഇതേകാലയളവിൽ 18.62 കോടിയായിരുന്നു നഷ്ടം. അതേസമയം നടപ്പുധനകാര്യവർഷം ഏപ്രിൽ-സെപ്റ്റംബർ അർധവർഷത്തിൽ 1.73 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ആദ്യത്തെ ആറുമാസക്കാലത്ത് 30.43 കോടി രൂപ നഷ്ടത്തിലായിരുന്നു ബാങ്ക്. 2012-13 ധനകാര്യവർഷം 2.62 കോടിയായിരുന്നു അറ്റാദായം.

നിക്ഷേപം ഒന്നാം ക്വാർട്ടറിലെ 11,206 കോടിയിൽ നിന്ന് രണ്ടാം ക്വാർട്ടറിൽ 11,906 കോടിയായി. വായ്പ ഒന്നാം ക്വാർട്ടറിലെ 7,695 കോടിയിൽ നിന്ന് രണ്ടാം ക്വാർട്ടറിൽ 8,116 കോടിയായി. പലിശവരുമാനം ഒന്നാം ക്വാർട്ടറിലെ 63.48 കോടിയിൽ നിന്ന് രണ്ടാം ക്വാർട്ടറിൽ 82.43 കോടിയായി വർധിച്ചു.

ധനലക്ഷ്മി ബാങ്ക് മൂന്നാം ക്വാർട്ടറിൽ 130 കോടി രൂപ മൂലധനം സമാഹരിക്കും. നടപ്പുവർഷം ഒന്നാം ക്വാർട്ടറിൽ ബാങ്ക് 170 കോടി രൂപ സമാഹരിച്ചിരുന്നു. 300 കോടി രൂപയുടെ ടയർ-1 കാപ്പിറ്റലാണ് ധനലക്ഷ്മി ബാങ്ക് ലക്ഷ്യമിട്ടിരിക്കുന്നത്. ബാങ്കിന്റെ മൂലധനപര്യാപ്തത 11.85 ശതമാനം.