അർബൻ ലാഡർ 312 കോടിയുടെ മൂലധനസമാഹരണം നടത്തി

Posted on: April 10, 2015

Urban-Ladder-Homepage-Big

ബംഗലുരു : ഓൺലൈൻ ഫർണിച്ചർ റീട്ടെയ്‌ലറായ അർബൻ ലാഡർ 50 മില്യൺ ഡോളർ (312 കോടി രൂപ) മൂലധനസമാഹരണം നടത്തി. നിലവിലുള്ള നിക്ഷേപകരായ സ്റ്റെഡ് വ്യു കാപ്പിറ്റൽ, സായിഫ് പാർട്ണർ, കലാരി കാപ്പിറ്റൽ തുടങ്ങിയവയ്ക്ക് പുറമെ സെക്വയ കാപ്പിറ്റൽ, ടിആർ കാപ്പിറ്റൽ എന്നിവരിൽ നിന്നുമാണ് മൂലധനം സമാഹരിച്ചത്.

പുതിയ നിക്ഷേപം സാങ്കേതികവികസനത്തിനായി ഉപയോഗിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2015 അവസാനത്തോടെ 30 നഗരങ്ങളിൽ സാന്നിധ്യം ഉറപ്പാക്കാനാണ് അർബൻ ലാഡറിന്റെ ലക്ഷ്യം.

ആഷിഷ് ഗോയലും രാജീവ് ശ്രീവാസ്തവയും ചേർന്ന് 2012 ജൂലൈയിലാണ് ബംഗലുരു കേന്ദ്രമാക്കി അർബൻ ലാഡർ ആരംഭിച്ചത്. അർബൻ ലാഡർ 35 കാറ്റഗറികളിലായി 4,000 ലേറെ ഉത്പന്നങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞവർഷം ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എമിരറ്റസ് രത്തൻ ടാറ്റാ അർബൻ ലാഡറിൽ നിക്ഷേപം നടത്തിയിരുന്നു.