കാത്തലിക് സിറിയൻ ബാങ്ക് ഐപിഒ രണ്ടാം ക്വാർട്ടറിൽ

Posted on: March 27, 2015

Catholic-Syrian-Bank-HO-big

മുംബൈ : തൃശൂർ ആസ്ഥാനമായുള്ള കാത്തലിക് സിറിയൻ ബാങ്കിന്റെ ഇനീഷ്യൽ പബ്ലിക്ക് ഓഫർ 2015-16 ധനകാര്യവർഷം രണ്ടാം ക്വാർട്ടറിലുണ്ടായേക്കും. 496 കോടി (80 മില്യൺ ഡോളർ) രൂപയുടേതാണ് ഐപിഒ. ഏപ്രിൽ അവസാനത്തോടെ സി എസ് ബി ഡ്രാഫ്റ്റ് ലിസ്റ്റിംഗ് പ്രോസ്‌പെക്ടസ് സമർപ്പിക്കും. കൊട്ടക് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗും ഐസിഐസിഐ സെക്യൂരിറ്റീസുമാണ് ലിസ്റ്റിംഗ് അഡൈ്വസർമാർ.

ഈ മാസം ആദ്യം കാത്തലിക് സിറിയൻ ബാങ്ക് 113 കോടി രൂപയുടെ അവകാശ ഇഷ്യു നടത്തിയിരുന്നു. മൂന്ന് ഓഹരിക്ക് ഒരു ഓഹരി എന്ന അനുപാതത്തിലായിരുന്നു റൈറ്റ്‌സ് ഇഷ്യു. പത്തു രൂപ മുഖവിലയുള്ള ഓഹരി 65 രൂപ പ്രീമിയത്തിലാണ് നൽകിയിരുന്നത്.