പുതിയ പോളിപ്രൊപ്പിലീന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ബിപിസിഎല്‍ ന് അനുമതി

Posted on: December 20, 2023

കൊച്ചി :• ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ 5044 കോടി രൂപ ചെലവില്‍ പുതിയ പോളിപ്രൊപ്പിലീന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്റെ(ബിപിസിഎല്‍) ബോര്‍ഡ് അനുമതി നല്‍കി.

പ്രതിവര്‍ഷം 400 കിലോ ടണ്‍ ഉത്പാദന ശേഷിയുള്ള പ്ലാന്റാണു നിര്‍മിക്കുക. ബോര്‍ഡ് അന്തിമ അനുമതിനല്‍കിയതായി ബിപിസിഎല്‍, ഓഹരി വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെബിയെയും അറിയിച്ചു.

TAGS: BPCL |